തി​രു​വ​ന​ന്ത​പു​രം: കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ.​സു​ധാ​ക​ര​ന്‍ എം​പി​യു​ടെ എ​ക്‌​സ് അ​ക്കൗ​ണ്ട് ഹാ​ക്ക് ചെ​യ്തു. @SudhakaranINC എ​ന്ന വെ​രി​ഫൈ​ഡ് അ​ക്കൗ​ണ്ടാ​ണ് ഹാ​ക്ക് ചെ​യ്യ​പ്പെ​ട്ട​ത്.

ഹാ​ക്ക് ചെ​യ്യ​പ്പെ​ട്ട പേ​ജി​ന്‍റെ പാ​സ്‌​വേ​ഡ് ഉ​ൾ​പ്പെ​ടെ അ​ജ്ഞാ​ത​ർ മാ​റ്റി​യ​തി​നാ​ൽ പേ​ജ് നി​യ​ന്ത്ര​ണം തി​രി​ച്ചു​പി​ടി​ക്കാ​ൻ ഇ​തു​വ​രെ ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹ​ത്തി​ന്‍റെ ഓ​ഫീ​സ് അ​റി​യി​ച്ചു. കെ.​സു​ധാ​ക​ര​ന്‍ എ​ന്ന പേ​രും പ്രൊ​ഫൈ​ല്‍ ചി​ത്ര​വും അ​ജ്ഞാ​ത​ര്‍ മാ​റ്റി.

@SudhakaranINC എ​ന്ന അ​ഡ്ര​സ് മാ​റ്റാ​ന്‍ ഹാ​ക്ക​ർ​മാ​ർ​ക്ക് സാ​ധി​ച്ചി​ട്ടി​ല്ല. ഹാ​ക്ക് ചെ​യ്യ​പ്പെ​ട്ട പേ​ജി​ൽ കെ. ​സു​ധാ​ക​ര​ന്‍ എ​ന്ന പേ​രി​ന്‍റെ സ്ഥാ​ന​ത്ത് ഒ​ന്ന് എ​ന്നാ​ക്കി. യൂ​സ​ര്‍​നെ​യി​മി​ന് താ​ഴെ​യാ​യി അ​റ​ബി​ക് ഭാ​ഷ​യോ​ട് സാ​മ്യ​മു​ള്ള ഒ​രു വാ​ക്കും ഹാ​ക്ക് ചെ​യ്യ​പ്പെ​ട്ട പേ​ജി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

പേ​ജ് ഹാ​ക്ക് ചെ​യ്ത​വ​ര്‍​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കെ.​സു​ധാ​ക​ര​ന്‍ എം​പി സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​ക്ക് പ​രാ​തി ന​ല്‍​കി. പ​ഴ​യ​പേ​ജ് തി​രി​കെ കി​ട്ടു​ന്ന​തി​ന് വേ​ണ്ട ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി എ​ക്‌​സി​ന്‍റെ അ​ധി​കൃ​ത​ര്‍​ക്കും അ​ദ്ദേ​ഹം ക​ത്ത് ന​ല്‍​കി​യി​ട്ടു​ണ്ട്.