ചാ​ല​ക്കു​ടി: സ്വ​കാ​ര്യ ബ​സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ യു​വാ​വ് മ​രി​ച്ചു. ചൊ​വ്വാ​ഴ്ച രാ​വി​ലെ 10.30 നു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ​ക്കു പ​രി​ക്കേ​റ്റു.

പു​ളി​യി​ല​പ്പാ​റ വ​ട​ക്ക​ന്‍ അ​ജി​യു​ടെ മ​ക​ന്‍ ഡെ​ല്‍​ജോ (18) ആ​ണ് മ​രി​ച്ച​ത്. വെ​റ്റി​ല​പ്പാ​റ പു​ത്ത​ന്‍ വീ​ട്ടി​ല്‍ ലാ​ല​ന്‍റെ മ​ക​ന്‍ മി​ഥു​ലി(17)​നാ​ണ് പ​രി​ക്ക്. യു​വാ​ക്ക​ള്‍ ബൈ​ക്കി​ല്‍ ചാ​ല​ക്കു​ടി ഭാ​ഗ​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്നു.

ബൈ​ക്കി​ന്‍റെ മു​ന്‍​പി​ലു​ണ്ടാ​യി​രു​ന്ന സ്വ​കാ​ര്യ​ബ​സ് പാ​ല​ത്തി​നു സ​മീ​പം പെ​ട്ട​ന്ന് നി​ര്‍​ത്തി. ബ​സി​ൽ ഇ​ടി​ക്കാ​തി​രി​ക്കാ​ന്‍ ബൈ​ക്ക് പെ​ട്ടെ​ന്ന്‌ വെ​ട്ടി​ച്ച​പ്പോ​ള്‍ നി​യ​ന്ത്ര​ണം വി​ട്ട് എ​തി​രെ വ​ന്ന മ​റ്റൊ​രു സ്വ​കാ​ര്യ ബ​സി​ലി​ടി​ക്കു​ക​യാ​യി​രു​ന്നു.