പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ലിഫ്റ്റ് പണിമുടക്കിയിട്ട് ഒരാഴ്ച; രോഗികളെ ചുമന്ന് താഴെയിറക്കുന്നു
Tuesday, September 17, 2024 6:20 PM IST
പത്തനംതിട്ട: ജനറൽ ആശുപത്രിയിലെ ലിഫ്റ്റ് തകരാറായിട്ട് ഒരാഴ്ച പിന്നിടുന്നു. ഇതോടെ രോഗികളെ ചുമന്ന് താഴെയിറക്കേണ്ട അവസ്ഥയിലാണ് ആശുപത്രി ജീവനക്കാർ.
ആരോഗ്യമന്ത്രി വീണാ ജോർജിന്റെ മണ്ഡലത്തിലെ ആശുപത്രിയിലാണ് ഈ ദുരവസ്ഥ. ലിഫ്റ്റ് തകരാർ മൂലം മൂന്നാമത്തെ നിലയിലെ ഓപ്പറേഷൻ തിയറ്ററിലേക്ക് രോഗികളെ എടുത്തുകൊണ്ടാണ് പോകുന്നതെന്ന് ജീവനക്കാർ പറയുന്നു.
അടിയന്തരമായി പ്രശ്നത്തിനു പരിഹാരം കണ്ടില്ലെങ്കിൽ ശക്തമായ പ്രക്ഷേഭം സംഘടിപ്പിക്കുമെന്ന് നാട്ടുകാർ പറഞ്ഞു.