മലപ്പുറത്ത് മങ്കിപോക്സ്?; രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍
Tuesday, September 17, 2024 8:51 AM IST
മലപ്പുറം: വിദേശത്തുനിന്ന് എത്തിയ ആൾക്ക് മങ്കിപോക്സെന്ന് സംശയം. ഇയാൾ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്.
എടവണ്ണ ഒതായി സ്വദേശിയെയാണ് തിങ്കളാഴ്ച രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഒരാഴ്ച മുമ്പാണ് ഇയാള്‍ ദുബായിയില്‍നിന്ന് എത്തിയത്.
ചിക്കന്‍ പോക്സിന് സമാനമായ കുമിളകള്‍ ദേഹത്ത് കണ്ടതോടെ ഇയാൾ ത്വക്ക് രോഗ വിദഗ്ധനെ കാണുകയായിരുന്നു. ഡോക്ടര്‍ക്ക് സംശയം തോന്നിയതോടെയാണ് ഇയാളെ മെഡിക്കൽ കോളജിലേക്ക് അയച്ചത്. ഇയാളുടെ സാമ്പിള്‍ പരിശോധനയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് അയച്ചിട്ടുണ്ട്.