ഫ​രീ​ദാ​ബാ​ദ്: ഹ​രി​യാ​ന​യി​ൽ ജിം ​ഉ​ട​മ​യെ ഒ​രു സം​ഘ​മാ​ളു​ക​ൾ മ​ർ​ദി​ച്ചു കൊ​ന്നു. ഇ​യാ​ളെ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ച്ച ര​ണ്ട് മ​രു​മ​ക്ക​ൾ​ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റു.

പ​ണ​മി​ട​പാ​ട് ത​ർ​ക്ക​മാ​ണ് ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ലെ​ന്നാ​ണ് സൂ​ച​ന. ഫ​രീ​ദാ​ബാ​ദ് സെ​ക്ട​ർ 15 എ​യി​ലെ അ​ജ്രൗ​ണ്ട ഗ്രാ​മ​ത്തി​ൽ താ​മ​സി​ക്കു​ന്ന രാ​ജു ശ​ർ​മ എ​ന്ന രാ​ജേ​ഷ് ശ​ർ​മ (44) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ക​ല്ലു പ​ണ്ഡി​റ്റ് എ​ന്ന​യാ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ഒ​രു സം​ഘ​മാ​ളു​ക​ൾ മാ​ര​ക ആ​യു​ധ​ങ്ങ​ളു​മാ​യി എ​ത്തി​യാ​ണ് രാ​ജു ശ​ർ​മ​യെ മ​ർ​ദി​ച്ച​ത്.

ഇ​യാ​ളെ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ച്ച മ​രു​മ​ക്ക​ൾ​ക്കും ഗു​രു​ത​ര പ​രി​ക്കേ​റ്റു. ഇ​വ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ക​യാ​ണ്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.