കോ​ഴി​ക്കോ​ട്: ബൈ​ക്ക് കൈ​വ​രി​യി​ൽ ഇ​ടി​ച്ചു മ​റി​ഞ്ഞ് വി​ദ്യാ​ർ​ഥി മ​രി​ച്ചു. ഒ​രാ​ൾ​ക്ക് പ​രി​ക്ക്. എ​സ്എം സ്ട്രീ​റ്റ് മെ​ട്രോ സ്റ്റോ​ര്‍ ഉ​ട​മ പി. ​അ​ബ്ദു​ല്‍ സ​ലീ​മി​ന്‍റെ മ​ക​ന്‍ റ​സ​ല്‍ അ​ബ്ദു​ള്ള (19) ആ​ണ് മ​രി​ച്ച​ത്.

എ​ര​ഞ്ഞി​പ്പാ​ലം ബൈ​പാ​സ് ബി​വ​റേ​ജി​ന് സ​മീ​പ​മാ​ണ് സം​ഭ​വം. ബം​ഗു​ളൂ​രു ക്രി​സ്തു ജ​യ​ന്തി കോ​ള​ജി​ൽ ര​ണ്ടാം വ​ർ​ഷ ബി​കോം വി​ദ്യാ​ർ​ഥി​യാ​ണ്. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന മ​ലാ​പ​റ​മ്പ് സ്വ​ദേ​ശി ഹ​രി​നാ​രാ​യ​ണ​നാ​ണ് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്.