വാ​ഷിം​ഗ്ട​ൺ ഡി​സി: യു​എ​സ് മു​ൻ പ്ര​സി​ഡ​ന്‍റും പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ റി​പ്പ​ബ്ലി​ക്ക​ൻ സ്ഥാ​നാ​ർ​ഥി​യു​മാ​യ ഡോ​ണ​ൾ​ഡ് ട്രം​പി​ന് നേ​രെ വെ​ടി​വ​യ്പ്. ഫ്ലോ​റി​ഡ വെ​സ്റ്റ് പാം ​ബീ​ച്ച് ഗോ​ൾ​ഫ് ക്ല​ബി​നു സ​മീ​പം പ്ര​ദേ​ശി​ക സ​മ​യം ഉ​ച്ച​യ്ക്ക് ര​ണ്ടി​നാ​ണ് വെ​ടി​വ​യ്പ്പു​ണ്ടാ​യ​ത്.

ക്ല​ബി​ൽ ഗോ​ൾ​ഫ് ക​ളി​ക്കു​ക​യാ​യി​രു​ന്ന ട്രം​പി​ന്‍റെ സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഗോ​ൾ​ഫ് കോ​ഴ്സ് പാ​തി അ​ട​ച്ചി​രു​ന്നു. തോ​ക്കു​മാ​യി എ​ത്തി​യ പ്ര​തി വേ​ലി​ക്കെ​ട്ടി​ന് പു​റ​ത്തു​നി​ന്ന് ഒ​ന്നി​ലേ​റെ ത​വ​ണ വെ​ടി​വ​ച്ച​താ​യാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

പ്ര​തി ഹ​വാ​യ് സ്വ​ദേ​ശി​യാ​യ റ​യ​ൻ വെ​സ്ലി റൗ​ത്ത് (58) ആ​ണെ​ന്ന് സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രെ ഉ​ദ്ധ​രി​ച്ച് വാ​ർ​ത്താ ഏ​ജ​ൻ​സി​ക​ൾ റി​പ്പോ​ർ​ട്ടു ചെ​യ്തു. പ്ര​തി​ക്കു നേ​രെ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ വെ​ടി​യു​തി​ർ​ത്തെ​ങ്കി​ലും എ​സ്‌​യു​വി​യി​ൽ സ്ഥ​ല​ത്തു നി​ന്നു ര​ക്ഷ​പ്പെ​ട്ട ഇ​യാ​ളെ പി​ന്തു​ട​ർ​ന്ന് കീ​ഴ്പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

ഇ​യാ​ൾ വെ​ടി​യു​തി​ർ​ക്കാ​ൻ ഉ​പ​യോ​ഗി​ച്ച തോ​ക്ക്, ര​ണ്ട് ബാ​ക്ക്പാ​ക്കു​ക​ൾ തു​ട​ങ്ങി​യ​വ ഗോ​ൾ​ഫ് കോ​ഴ്സി​നു സ​മീ​പ​ത്തു നി​ന്നു ക​ണ്ടെ​ടു​ത്തു. ട്രം​പ് സു​ര​ക്ഷി​ത​നാ​ണെ​ന്ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​ചാ​ര​ണ സം​ഘ​വും സീ​ക്ര​ട്ട് സ​ർ​വീ​സും അ​റി​യി​ച്ചു.