ഇ​ൻ​ഡോ​ര്‍: മ​ധ്യ​പ്ര​ദേ​ശി​ൽ അ​ഞ്ച് മാ​സം ഗ​ർ​ഭി​ണി​യാ​യ യു​വ​തി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച സു​ഹൃ​ത്താ​യ സൈ​നി​ക​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ലാ​ന്‍​സ് നാ​യി​ക്കാ​യ യു​വാ​വി​നെ​യാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

വെ​ള്ളി​യാഴ്ചയാണ് കേ​സി​ന് ആ​സ്പ​ത​മാ​യ സം​ഭ​വം ന​ട​ന്ന​ത്. ഗ​ർ​ഭി​ണി​യാ​യ യു​വ​തി​യെ ഹോ​ട്ട​ലി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി​യാ​ണ് പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യ​ത്. തു​ട​ർ​ന്ന് യു​വ​തി​ക്ക് ക​ടു​ത്ത ര​ക്ത​സ്രാ​വ​മു​ണ്ടാ​യി.

ക​ളി​മു​റി ദൃ​ശ്യ​ങ്ങ​ളും ന​ഗ്ന വീ​ഡി​യോ​ക​ളും കാ​ണി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി പ്ര​തി ഹോ​ട്ട​ലി​ലേ​ക്ക് നി​ർ​ബ​ന്ധി​ച്ച് വി​ളി​ച്ച് വ​രു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് യു​വ​തി പ​റ​യു​ന്നു. പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ​തി​ന് പി​ന്നാ​ലെ ഇ​വ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.