കൊ​ച്ചി: ഇ​ന്ത്യ​ൻ സൂപ്പർ ലീ​ഗ് 11 ആം ​സീ​സ​ണി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ കേ​ര​ളാ ബ്ലാ​സ്റ്റേ​ഴ്സി​ന് പ​ഞ്ചാ​ബ് എ​ഫ്സി​യോ​ട് തോ​ൽ​വി. കേ​ര​ളാ ബ്ലാ​സ്റ്റേ​ഴ്സി​നെ ഒ​ന്നി​നെ​തി​രേ ര​ണ്ട് ഗോ​ളു​ക​ൾ​ക്കാ​ണ് പ​ഞ്ചാ​ബ് ത​ക​ർ​ത്ത​ത്.

ഇ​ഞ്ചു​റി ടൈ​മി​ൽ ആ​യി​രു​ന്നു പ​ഞ്ചാ​ബി​ന്‍റെ വി​ജ​യ ഗോ​ൾ പി​റ​ന്ന​ത്. ആ​ദ്യ പ​കു​തി​യി​ൽ ഗോ​ളു​ക​ൾ ക​ണ്ടെ​ത്താ​ൻ ഇ​രു ടീ​മു​ക​ളും പ്ര​യാ​സ​പ്പെ​ട്ടു.

തു​ട​ർ​ന്ന് 86 ആം ​മി​നി​റ്റി​ൽ എ​ഫ്സി​ക്ക് അ​നു​കൂ​ല​മാ​യി പെ​നാ​ൾ​ട്ടി ല​ഭി​ച്ചു. ലൂ​ക്ക മ​യ്സെ​നി​ലൂ​ടെ പ​ഞ്ചാ​ബ് ആ​ദ്യ ഗോ​ൾ സ്വ​ന്ത​മാ​ക്കി. മ​റു​പ​ടി​യാ​യി 91 ആം ​മി​നി​റ്റി​ൽ ബ്ലാ​സ്റ്റേ​ഴ്സ് തി​രി​ച്ച​ടി​ച്ചു. ഹെ​സൂ​സ് ഹി​മെ​നെ​യി​ലൂ​ടെ ആ​യി​രു​ന്നു ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ മ​റു​പ​ടി ഗോ​ൾ.

സ​മ​നി​ല​യി​ലെ​ത്തി​യ ക​ളി​യി​ൽ ഇ​ഞ്ചു​റി ടൈ​മി​ൽ ആ​യി​രു​ന്നു പ​ഞ്ചാ​ബ് വി​ജ​യ ഗോ​ൾ നേ​ടി​യ​ത്. 95ആം ​മി​നി​റ്റി​ൽ നൊ​വ സി​ലി​ചി​ലൂ​ടെ പ​ഞ്ചാ​ബ് ര​ണ്ടാം ഗോ​ൾ നേ​ടി സ്വ​ന്തം ത​ട്ട​ക​ത്തി​ൽ ബ്ലാ​സ്റ്റേ​ഴ്സി​നെ മു​ട്ടു​കു​ത്തി​ച്ചു.