തിരുവനന്തപുരം: സംസ്ഥാനത്ത് ഓണത്തോടനുബന്ധിച്ചുള്ള മദ്യ വിൽപ്പനയിൽ കുറവ്. ഉത്രാടം വരെയുള്ള ഒമ്പത് ദിവസം ഇത്തവണ വിറ്റത് 701 കോടിയുടെ മദ്യമാണ്.

ഓരോ തവണയും ഉത്സവ സീസണുകളിൽ മദ്യവിൽപ്പന റിക്കാർഡുകൾ കടക്കുന്നതായിരുന്നു പതിവ്. എന്നാൽ ഈ ഓണക്കാലത്ത് അതിന് പിപരീധമായി മദ്യ വിൽപ്പന കുറഞ്ഞിരിക്കുകയാണ്.

കഴിഞ്ഞ ഓണത്തിന് 715 കോടിയുടെ മദ്യമാണ് വിറ്റഴിച്ചത്. ഉത്രാട ദിനത്തിൽ മാത്രം കഴിഞ്ഞ വർഷം 120 കോടിയുടെ വിൽപ്പന നടന്നു.