അ​ന​ന്ത്പു​ര്‍: ദു​ലീ​പ് ട്രോ​ഫിയിലെ ഇ​ന്ത്യ സി-​ഇ​ന്ത്യ ബി ​മ​ത്സ​രം സ​മ​നി​ല​യി​ൽ. ആ​ദ്യ ഇ​ന്നിം​ഗ്സി​ൽ ഇ​ന്ത്യ സി ​ടീം 525 റ​ണ്‍​സ് അ​ടി​ച്ചെ​ടു​ത്തു. ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ നാ​ല് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 128 റ​ണ്‍​സെ​ടു​ത്തു ഡി​ക്ല​യ​ര്‍ ചെ​യ്തു. പി​ന്നാ​ലെ മ​ത്സ​രം സ​മ​നി​ല​യി​ല്‍ അ​വ​സാ​നി​ക്കു​ക​യാ​യി​രു​ന്നു.

ആദ്യ ഇന്നിംഗ്സിൽ 332 ല്‍ ​ടീം ബി ​പു​റ​ത്താ​യി. ഒ​ന്നാം ഇ​ന്നിം​ഗ്സി​ല്‍ ബി ​ടീ​മി​നാ​യി ക്യാ​പ്റ്റ​ന്‍ അ​ഭി​മ​ന്യു ഈ​ശ്വ​ര​ന്‍ 157 റ​ണ്‍​സെ​ടു​ത്തു. നാ​രാ​യ​ണ്‍ ജ​ഗ​ദീ​ശ​ന്‍ അ​ര്‍​ധ സെ​ഞ്ച്വ​റി സ്വ​ന്ത​മാ​ക്കി. സാ​യ് കി​ഷോ​ര്‍ 22 റ​ണ്‍​സും നേടി. ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ ഇ​ന്ത്യ ബി ​ടീം ബാ​റ്റിം​ഗി​ന് ഇ​റ​ങ്ങി​യി​ല്ല.

ഒ​ന്നാം ഇ​ന്നിം​ഗ്സി​ല്‍ എ​ട്ട് വി​ക്ക​റ്റു​ക​ള്‍ വീ​ഴ്ത്തി ബി ​ടീം അ​ന്‍​ഷു​ല്‍ കാം​ബോ​ജ് സി ​ടീ​മി​ന് ലീ​ഡ് സ​മ്മാ​നി​ച്ചു. താ​രം 27.5 ഓ​വ​റി​ല്‍ 69 റ​ണ്‍​സ് വ​ഴ​ങ്ങി എ​ട്ട് വി​ക്ക​റ്റു​ക​ള്‍ സ്വ​ന്ത​മാ​ക്കി. ര​ണ്ടാം ഇ​ന്നിം​ഗ്സി​ല്‍ സി ​ടീ​മി​നാ​യി ക്യാ​പ്റ്റ​ന്‍ ഋ​തു​രാ​ജ് ഗെ​യ്ക്‌​വാ​ദ് 62 റ​ൺ​സും ര​ജ​ത് പ​ടി​ദാ​ര്‍ 42 റ​ണ്‍​സും നേ​ടി.