അ​ന​ന്ത്പു​ര്‍: ദു​ലീ​പ് ട്രോ​ഫി​ പോരാട്ടത്തിൽ ഇ​ന്ത്യ എ​യ്ക്ക് ഇ​ന്ത്യ ഡി​ക്കെ​തി​രെ 186 റ​ൺ​സി​ന്‍റെ ജ​യം. ഇ​ന്ത്യ എ ​ഉ​യ​ർ​ത്തി​യ 488 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ഇ​ന്ത്യ ഡി 301 ​റ​ൺ​സി​ന് പു​റ​ത്താ​യി.

സ​ഞ്ജു സാം​സ​ൺ 40 റ​ൺ​സു​മാ​യി തി​ള​ങ്ങി എ​ങ്കി​ലും ടീ​മി​ന് അ​തി ക​ഠി​ന​മാ​യി​രു​ന്നു വി​ജ​യ​ല​ക്ഷ്യം മ​റി​ക​ട​ക്കാ​ൻ. മൂ​ന്ന് സി​ക്സും മൂ​ന്ന് ഫോ​റും അ​ട​ക്കം സ​ഞ്ജു ഇ​ന്ന് 45 പ​ന്തി​ൽ 40 എ​ടു​ത്തു.

ഷം​സ് മു​ലാ​നി‍​യു​ടെ​യും ത​നു​ഷ് കോ​ട്ടി​യാ​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ത്യ എ​യു​ടെ ബൗ​ളിം​ഗ് ആ​ക്ര​മ​ണം ഇ​ന്ത്യ ഡി​യു​ടെ ബാ​റ്റിം​ഗ് പ​ട​യെ ത​ക​ർ​ത്തു. നേ​ര​ത്തെ പ്ര​ഥം സിം​ഗ്, തി​ല​ക് വ​ർ​മ എ​ന്നി​വ​ർ ചേ​ർ​ന്ന് ഇ​ന്ത്യ എ​യെ മി​ക​ച്ച സ്‌​കോ​റി​ലേ​ക്ക് എ​ത്തി​ച്ചി​രു​ന്നു.