ന്യൂ​ഡ​ൽ​ഹി: ലോ​ക​മെ​മ്പാ​ടു​മു​ള്ള മ​ല​യാ​ളി​ക​ൾ​ക്ക് തി​രു​വോ​ണാ​ശം​സ​ക​ൾ നേ​ർ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി. എ​ക്സി​ൽ പ​ങ്കു​വ​ച്ച കു​റി​പ്പി​ൽ മ​ല​യാ​ള​ത്തി​ലാ​ണ് അ​ദ്ദേ​ഹം ആ​ശം​സ​ക​ള്‍ നേ​ര്‍​ന്ന​ത്.

"ഏ​വ​ർ​ക്കും സ​ന്തോ​ഷ​ക​ര​മാ​യ ഓ​ണം ആ​ശം​സി​ക്കു​ന്നു. എ​ങ്ങും സ​മാ​ധാ​ന​വും സ​മൃ​ദ്ധി​യും ക്ഷേ​മ​വും ഉ​ണ്ടാ​ക​ട്ടെ. കേ​ര​ള​ത്തി​ന്‍റെ മ​ഹ​ത്താ​യ സം​സ്കാ​രം ആ​ഘോ​ഷി​ക്കു​ന്ന ഈ ​ഉ​ത്സ​വം ലോ​ക​മെ​മ്പാ​ടു​മു​ള്ള മ​ല​യാ​ളി സ​മൂ​ഹം ആ​വേ​ശ​ത്തോ​ടെ ആ​ഘോ​ഷി​ക്കു​ന്നു'- പ്ര​ധാ​ന​മ​ന്ത്രി കു​റി​ച്ചു.

നേ​ര​ത്തെ, രാ​ഷ്ട്ര​പ​തി ദ്രൗ​പ​ദി മു​ർ​മു​വും ഓ​ണാ​ശം​സ​ക​ൾ നേ​ർ​ന്നി​രു​ന്നു. ‘സ​ന്തോ​ഷ​ത്തി​ന്‍റെ​യും ആ​വേ​ശ​ത്തി​ന്‍റെ​യും ഈ ​ഉ​ത്സ​വം വി​ള​വെ​ടു​പ്പി​ന്‍റെ ആ​ഘോ​ഷ​മാ​ണ്. കേ​ര​ള​ത്തി​ന്‍റെ സാം​സ്കാ​രി​ക പാ​ര​മ്പ​ര്യ​ത്തി​ന്‍റെ​യും പൈ​തൃ​ക​ത്തി​ന്‍റെ​യും ആ​ഘോ​ഷം​കൂ​ടി​യാ​ണി​ത്. രാ​ജ്യ​ത്തെ അ​ന്ന​മൂ​ട്ടാ​ൻ ക​ഠി​നാ​ധ്വാ​നം ന​ട​ത്തു​ന്ന ക​ർ​ഷ​ക​രോ​ട് ന​ന്ദി​പ​റ​യാ​ൻ​കൂ​ടി ഓ​ണം അ​വ​സ​രം ന​ൽ​കു​ന്നു. എ​ല്ലാ പൗ​ര​ർ​ക്കും, പ്ര​ത്യേ​കി​ച്ച് കേ​ര​ള​ത്തി​ൽ ജീ​വി​ക്കു​ന്ന എ​ല്ലാ സ​ഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാ​ർ​ക്കും ഓ​ണാ​ശം​സ​ക​ൾ’ -രാ​ഷ്ട്ര​പ​തി പ​റ​ഞ്ഞു.