പേ​രാ​മ്പ്ര: കോ​ഴി​ക്കോ​ട് പേ​രാ​മ്പ്ര​യി​ൽ റോ​ഡ​രി​കി​ൽ കാ​ട്ടാ​ന ഇ​റ​ങ്ങി. പേ​രാ​മ്പ്ര ന​ഗ​ര​ത്തി​ൽ നി​ന്ന് ഏ​ക​ദേ​ശം ര​ണ്ടു കി​ലോ​മീ​റ്റ​ർ അ​ക​ലെ പൈ​തോ​ത്ത് റോ​ഡ് ഭാ​ഗ​ത്താ​ണ് ആ​ന​യി​റ​ങ്ങി​യ​ത്.

രാ​വി​ലെ ന​ട​ക്കാ​നി​റ​ങ്ങി​യ​വ​രാ​ണ് ആ​ന​യെ ആ​ദ്യം ക​ണ്ട​ത്. തു​ട​ർ​ന്ന് വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി. ആ​ന​യെ തു​ര​ത്താ​ൻ താ​മ​ര​ശേ​രി​യി​ൽ​നി​ന്ന് ആ​ര്‍​ആ​ര്‍​ടി സം​ഘം സ്ഥ​ല​ത്തേ​ക്ക് പു​റ​പ്പെ​ട്ടി​ട്ടു​ണ്ട്.

പെ​രു​വ​ണ്ണാ​മൂ​ഴി പ​ട്ടാ​ണി​പ്പാ​റ ഭാ​ഗ​ത്ത് നി​ന്നാ​ണ് ആ​ന​യെ​ത്തി​യ​തെ​ന്നാ​ണ് സൂ​ച​ന.