അ​ന​ന്ത്പൂ​ര്‍: ദു​ലീ​പ് ട്രോ​ഫി​യി​ല്‍ ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റി​ൽ ഇ​ന്ത്യ എ ​ഇ​ന്ത്യ ഡി ​മ​ത്സ​രം ആ​വേ​ശ​ക​ര​മാ​യ അ​ന്ത്യ​ത്തി​ലേ​ക്ക്. സ്കോ​ർ: ഇ​ന്ത്യ എ 290, 380/3. ​ഇ​ന്ത്യ ഡി 183, 62/1.

​പ്ര​തം സിം​ഗ് (122), തി​ല​ക് വ​ര്‍​മ (111) എ​ന്നി​വ​ർ സെ​ഞ്ച​റി​യു​മാ​യി തി​ള​ങ്ങി​യ​തോ​ടെ ഇ​ന്ത്യ എ ​ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ മൂ​ന്നു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 380 റ​ൺ​സെ​ടു​ത്ത് ഡി​ക്ല​യ​ർ ചെ​യ്തു. നേ​ര​ത്തെ ഇ​ന്ത്യ എ​യു​ടെ ഒ​ന്നാം ഇ​ന്നിം​ഗ്‌​സ് സ്‌​കോ​റാ​യ 290നെ​തി​രെ ഇ​ന്ത്യ ഡി 183​ന് എ​ല്ലാ​വ​രും പു​റ​ത്താ​യി​രു​ന്നു.

ഒ​ന്നാം ഇ​ന്നിം​ഗ്സി​ലെ 107 റ​ൺ​സ് ക​ടം കൂ​ടി ചേ​ർ​ത്ത് ഇ​ന്ത്യ ഡി​യ്ക്കു മു​ന്നി​ൽ ഉ​യ​ർ​ന്ന​ത് 488 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം. കൂ​റ്റ​ൻ വി​ജ​യ ല​ക്ഷ്യ​വു​മാ​യി ബാ​റ്റിം​ഗി​ന് ഇ​റ​ങ്ങി​യ ഇ​ന്ത്യ ഡി ​മൂ​ന്നാം ദി​നം ക​ളി നി​ർ​ത്തു​മ്പോ​ൾ 19 ഓ​വ​റി​ൽ ഒ​രു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 62 റ​ൺ​സ് എ​ന്ന നി​ല​യി​ലാ​ണ്.

ഓ​പ്പ​ണ​ർ യ​ഷ് ദു​ബെ 15 റ​ൺ​സു​മാ​യും റി​ക്കി ഭു​യി 44 റ​ൺ​സു​മാ​യി ക്രീ​സി​ലു​ണ്ട്. ഒ​രു ദി​വ​സ​വും ഒ​മ്പ​തു വി​ക്ക​റ്റും ബാ​ക്കി​നി​ൽ​ക്കെ ഇ​ന്ത്യ ഡി​യ്ക്ക് വി​ജ​യ​ത്തി​ലേ​ക്ക് 426 റ​ൺ​സ് കൂ​ടി വേ​ണം.