കൊ​ല്ലം: ഉ​ത്സ​വ​കാ​ല തി​ര​ക്ക് ഒ​ഴി​വാ​ക്കാ​ൻ മും​ബൈ​യി​ൽ​നി​ന്ന് കേ​ര​ള​ത്തി​ലേ​യ്ക്ക് ദീ​പാ​വ​ലി സ്പെ​ഷ​ൽ ട്രെ​യി​ൻ അ​നു​വ​ദി​ച്ച് റെ​യി​ൽ​വേ. ലോ​ക​മാ​ന്യ​തി​ല​ക് ടെ​ർ​മി​ന​സി​ൽ​നി​ന്ന് കൊ​ച്ചു​വേ​ളി​യി​ലേ​ക്ക് പ്ര​തി​വാ​ര ട്രെ​യി​നാ​ണ് അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. കോ​ട്ട​യം വ​ഴി​യാ​ണ് സ​ർ​വീ​സ്.

ഒ​ക്ടോ​ബ​ർ 24, 31, ന​വം​ബ​ർ ഏ​ഴ്, 14 തീ​യ​തി​ക​ളി​ൽ വൈ​കു​ന്നേ​രം നാ​ലി​ന് ലോ​ക മാ​ന്യ​തി​ല​ക് സ്റ്റേ​ഷ​നി​ൽ​നി​ന്ന് പു​റ​പ്പെ​ട്ട് അ​ടു​ത്ത​ദി​വ​സം രാ​ത്രി 8.40 ന് ​കൊ​ച്ചു​വേ​ളി​യി​ൽ എ​ത്തും വി​ധ​മാ​ണ് സ​ർ​വീ​സ്. കൊ​ച്ചു​വേ​ളി-​ലോ​ക​മാ​ന്യ​തി​ല​ക് സ്പെ​ഷ​ൽ ഒ​ക്ടോ​ബ​ർ 26, ന​വം​ബ​ർ ര​ണ്ട്, ഒ​മ്പ​ത്, 16 തീ​യ​തി​ക​ളി​ൽ വൈ​കു​ന്നേ​രം 4.20 ന് ​പു​റ​പ്പെ​ട്ട് പി​റ്റേ ദി​വ​സം രാ​ത്രി 9.50ന് ​ലോ​ക​മാ​ന്യ തി​ല​ക് ടെ​ർ​മി​ന​സി​ൽ എ​ത്തും.

ര​ണ്ട് ഏ​സി ടൂ ​ട​യ​ർ, ആ​റ് ഏ​സി ത്രീ ​ട​യ​ർ, എ​ട്ട് സ്ലീ​പ്പ​ർ ക്ലാ​സ്, ര​ണ്ട് ജ​ന​റ​ൽ സെ​ക്ക​ൻ​ഡ് ക്ലാ​സ്, അം​ഗ​പ​രി​മി​ത​ർ​ക്കാ​യി ഒ​ന്ന് എ​ന്നി​ങ്ങ​നെ​യാ​ണ് കോ​ച്ച് പൊ​സി​ഷ​ൻ. കാ​സ​ർ​ഗോ​ഡ്, ക​ണ്ണൂ​ർ, കോ​ഴി​ക്കോ​ട്, തി​രൂ​ർ, ഷൊ​ർ​ണൂ​ർ, എ​റ​ണാ​കു​ളം ടൗ​ൺ, കോ​ട്ട​യം, തി​രു​വ​ല്ല, ചെ​ങ്ങ​ന്നൂ​ർ, കാ​യം​കു​ളം, കൊ​ല്ലം എ​ന്നി​വ​യാ​ണ് കേ​ര​ള​ത്തി​ലെ സ്റ്റോ​പ്പു​ക​ൾ. മു​ൻ​കൂ​ർ റി​സ​ർ​വേ​ഷ​ൻ ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്ന് റെ​യി​ൽ​വേ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.