പാ​ല​ക്കാ​ട്: ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ തീ​റ്റ മ​ത്സ​ര​ത്തി​നി​ടെ ഇ​ഡ​ലി തൊ​ണ്ട​യി​ൽ കു​ടു​ങ്ങി മ​ത്സ​രാ​ര്‍​ഥി മ​രി​ച്ചു. ക​ഞ്ചി​ക്കോ​ട് പു​തു​ശേ​രി ആ​ലാ​മ​രം ബി.​സു​രേ​ഷ് (49) ആ​ണ് മ​രി​ച്ച​ത്.

ഉ​ച്ച​യ്ക്ക് 12-നാ​യി​രു​ന്നു സം​ഭ​വം. മ​ത്സ​ര​ത്തി​നി​ടെ സു​രേ​ഷി​ന് ശ്വാ​സ​ത​ട​സ​മു​ണ്ടാ​യി കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ന്‍ വാ​ള​യാ​റി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് പ്ര​ഥ​മ ശു​ശ്രൂ​ഷ ന​ല്‍​കി​യെ​ങ്കി​ലും മ​രി​ച്ചു.

ടി​പ്പ​ര്‍ ലോ​റി ഡ്രൈ​വ​റാ​ണ് മ​രി​ച്ച സു​രേ​ഷ്. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.