ഗർഭസ്ഥശിശുവും അമ്മയും മരിച്ച സംഭവം; മൃതദേഹവുമായി ആശുപത്രിക്കു മുന്നിൽ പ്രതിഷേധം
Saturday, September 14, 2024 4:30 PM IST
കോഴിക്കോട്: ഗർഭസ്ഥ ശിശുവും അമ്മയും മരിച്ച സംഭവത്തിൽ മലബാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രതിഷേധം. ആശുപത്രി കവാടത്തിൽ എത്തിയ പ്രതിഷേധക്കാരെ പോലീസ് തടഞ്ഞു
ഉണ്ണികുളം സ്വദേശി വിവേകിന്റെ ഭാര്യ അശ്വതിയും ഗർഭസ്ഥശിശുവുമാണ് മരിച്ചത്. അശ്വതിയുടെ മൃതദേഹവുമായാണ് ബന്ധുക്കളും നാട്ടുകാരും പ്രതിഷേധിക്കുന്നത്.
സംഘർഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് വൻ പോലീസ് സന്നാഹം നിലയുറപ്പിച്ചിരിക്കുകയാണ്.