ബെ​യ്ജിം​ഗ്: ചൈ​ന ജീ​വ​ന​ക്കാ​രു​ടെ വി​ര​മി​ക്ക​ൽ പ്രാ​യം ഉ​യ​ർ​ത്തു​ന്നു. പു​രു​ഷ​ന്മാ​രു​ടെ വി​ര​മി​ക്ക​ൽ പ്രാ​യം 60-ൽ​നി​ന്ന് 63 ആ​യും സ്ത്രീ​ക​ളു​ടേ​ത് അ​വ​രു​ടെ ജോ​ലി​യു​ടെ സ്വ​ഭാ​വ​മ​നു​സ​രി​ച്ച് 55-ഉം 58-​ഉം വ​യ​സാ​യാ​ണ് ഉ​യ​ർ​ത്തു​ന്ന​ത്. അ​ടു​ത്ത​വ​ർ​ഷം ജ​നു​വ​രി​യി​ൽ ഇ​ത് പ്രാ​ബ​ല്യ​ത്തി​ലാ​കും.

ഫാ​ക്ട​റി ജോ​ലി​ക്കാ​രാ​യ സ്ത്രീ​ക​ളു​ടെ വി​ര​മി​ക്ക​ൽ പ്രാ​യം നി​ല​വി​ൽ 50-ഉം ​കാ​യി​കാ​ധ്വാ​നം ആ​വ​ശ്യ​മി​ല്ലാ​ത്ത ജോ​ലി ചെ​യ്യു​ന്ന സ്ത്രീ​ക​ളു​ടേ​ത് 55-ഉം ​ആ​ണ്. 15 വ​ർ​ഷ​ത്തേ​ക്കാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.

തൊ​ഴി​ലാ​ളി​ക​ളു​ടെ ജ​ന​ന​ത്തീ​യ​തി അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് വി​ര​മി​ക്ക​ൽ തീ​യ​തി നി​ശ്ച​യി​ക്കു​ക. നി​ല​വി​ൽ ലോ​ക​ത്തെ ഏ​റ്റ​വും കു​റ​ഞ്ഞ വി​ര​മി​ക്ക​ൽ​പ്രാ​യം ചൈ​ന​യി​ലാ​ണ്.