തി​രു​വ​ന​ന്ത​പു​രം: ക​ട​ലി​ല്‍ കു​ളി​ക്കാ​നി​റ​ങ്ങി​യ വി​ദ്യാ​ര്‍​ഥി മു​ങ്ങി​മ​രി​ച്ചു. അ​ഞ്ചു​തെ​ങ്ങ് പു​ത്ത​ന്‍​മ​ണ്ണ് ല​ക്ഷം വീ​ട്ടി​ൽ തോ​മ​സ്-​പ്രി​ന്‍​സി ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ ജി​യോ തോ​മ​സ് (10) ആ​ണ് മ​രി​ച്ച​ത്.

കാ​ണാ​താ​യ അ​ഞ്ചു​തെ​ങ്ങ് കൊ​ച്ചു​മെ​ത്ത​ന്‍ ക​ട​വ് പ​ള്ളി​പ്പു​ര​യി​ടം ജോ​സ് - ഷൈ​നി ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ ആ​ഷ്‌​ലി​ന്‍ ജോ​സി(15)​നാ​യി തെ​ര​ച്ചി​ല്‍ തു​ട​രു​ക​യാ​ണ്. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം നാ​ലി​ന് അ​ഞ്ചു​തെ​ങ്ങ് വ​ലി​യ​പ​ള്ളി​ക്ക് സ​മീ​പം ക​ട​ലി​ല്‍ കു​ളി​ക്കാ​നി​റ​ങ്ങി​യ അ​ഞ്ചം​ഗ സം​ഘ​ത്തി​ലെ ര​ണ്ടു​പേ​രെ കാ​ണാ​താ​വു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് ജി​യോ തോ​മ​സി​നെ ക​ണ്ടെ​ത്തി​യ​ത്. തു​ട​ര്‍​ന്ന് ചി​റ​യി​ന്‍​കീ​ഴ് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. അ​ഞ്ചു​തെ​ങ്ങ് സേ​ക്ര​ഡ് ഹാ​ർ​ട്ട് കോ​ൺ​വ​ന്‍റ് സ്കൂ​ളി​ലെ അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ് മ​രി​ച്ച ജി​യോ തോ​മ​സ്.