കൊ​ച്ചി: ആ​ലു​വ എം​എ​ൽ​എ അ​ൻ‌​വ​ർ സാ​ദ​ത്തി​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ത​ട്ടാ​ൻ സൈ​ബ​ർ ത​ട്ടി​പ്പ് സം​ഘ​ത്തി​ന്‍റെ ശ്ര​മം. വ്യാ​ഴാ​ഴ്ച രാ​വി​ലെ​യാ​ണ് ത​ട്ടി​പ്പ് സം​ഘ​ത്തി​ന്‍റെ സ​ന്ദേ​ശം ല​ഭി​ച്ച​ത്.

എം​എ​ൽ​എ​യു​ടെ മ​ക​ൾ ഡ​ൽ​ഹി പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​ണെ​ന്നാ​യി​രു​ന്നു സ​ന്ദേ​ശം. മ​യ​ക്കു​മ​രു​ന്നു​മാ​യാ​ണ് മ​ക​ളെ അ​റ​സ്റ്റു​ചെ​യ്തി​രി​ക്കു​ന്ന​തെ​ന്നും ത​ട്ടി​പ്പ് സം​ഘ​ത്തി​ന്‍റെ സ​ന്ദേ​ശ​ത്തി​ൽ പ​റ​യു​ന്നു.

സം​ഭ​വ​ത്തി​ൽ എം​എ​ൽ​എ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. എ​റ​ണാ​കു​ളം സൈ​ബ​ർ പോ​ലീ​സ് സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.