കാണാന്‍ പാടില്ല, തൊടാന്‍ പാടില്ല എന്നതാണ് ഇപ്പോഴത്തെ ചര്‍ച്ച; ഇത് കേരളത്തിൽ മാത്രമെന്ന് ശ്രീധരൻ പിള്ള
Friday, September 13, 2024 4:02 PM IST
കോഴിക്കോട്: എഡിജിപി എം.ആർ. അജിത് കുമാർ ആർഎസ്എസ് നേതാക്കളെ കണ്ട സംഭവത്തിൽ പ്രതികരണവുമായി ഗോവ ഗവർണർ പി. എസ്. ശ്രീധരൻ പിള്ള. രാഷ്ട്രീയത്തിൽ തൊട്ടുകൂടായ്മ കുറ്റകരമാണെന്നും അദ്ദേഹം പറഞ്ഞു.
ചിലരെ രണ്ടാം തരം പൗരന്മാരായാണ് കേരളത്തില്‍ കാണുന്നത്. കാണാന്‍ പാടില്ല, തൊടാന്‍ പാടില്ല എന്നതാണ് കേരളത്തിലെ ഇപ്പോഴത്തെ ചര്‍ച്ച. ഇത്തരം ചര്‍ച്ച കേരളത്തില്‍ മാത്രമെന്നും അദ്ദേഹം വ്യക്തമാക്കി.
ഒരു ജനാധിപത്യ സംവിധാനത്തില്‍ വ്യത്യസ്തമായ ആശയങ്ങള്‍, വ്യത്യസ്തമായ രാഷ്ട്രീയ പാര്‍ട്ടികള്‍ തുടങ്ങിയവ വൈരുധ്യമല്ല, വൈവിധ്യമാണ്. കേരളത്തിലെ ഇപ്പോഴത്തെ ചര്‍ച്ചവിഷയം ഇന്നയാളെ കാണാന്‍ പോയോ, ഇന്നയാളെ കണ്ടോ എന്നെല്ലാമാണ്.
ഒരു ജനാധിപത്യത്തിന്റെ അടിത്തറയെയാണ് ഇങ്ങനെ ചോദിക്കുന്നവര്‍ ഇല്ലാതാക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ആരെയാണ് കബളിപ്പിക്കുന്നതെന്നും ശ്രീധരൻ പിള്ള ചോദിച്ചു.