കോ​ഴി​ക്കോ​ട്: ബി. ​ഉ​ണ്ണി​കൃ​ഷ്ണ​ന്‍റെ സി​നി​മാ സെ​റ്റി​ല്‍ ഗു​ണ്ടാ ആ​ക്ര​മ​ണം. അ​ഞ്ചം​ഗ സം​ഘം സെ​റ്റി​ലെ​ത്തി പ്രൊ​ഡ​ക്ഷ​ന്‍ ക​ണ്‍​ട്രോ​ള​റെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

കോ​ഴി​ക്കോ​ട്ടെ സി​വി​ല്‍ സ്‌​റ്റേ​ഷ​ന് സ​മീ​പ​മു​ള്ള ഷൂ​ട്ടിം​ഗ് സെ​റ്റി​ല്‍ വ്യാ​ഴാ​ഴ്ച രാ​ത്രി 11ഓ​ടെ​യാ​ണ് സം​ഭ​വം. ഇ​വി​ടെ​യെ​ത്തി​യ ഗു​ണ്ടാ സം​ഘം പ്രൊ​ഡ​ക്ഷ​ന്‍ ക​ണ്‍​ട്രോ​ള​ര്‍ ജി​ബുവിനെ ആ​ക്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു.

ഇയാളെ ക​ത്തി​ക്കൊ​ണ്ട് കു​ത്തു​ക​യും മ​ര്‍​ദി​ക്കു​ക​യു​മാ​യി​രു​ന്നു. പ​രി​ക്കേ​റ്റ ഇ​യാ​ൾ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

ഷൈ​ന്‍ നി​ഗം നാ​യ​ക​നാ​കു​ന്ന ചി​ത്ര​ത്തി​ന്‍റെ സെ​റ്റി​ലാ​ണ് ഗു​ണ്ടാ സം​ഘ​ത്തി​ന്‍റെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. വാ​ഹ​ന​ങ്ങ​ള്‍ വാ​ട​ക​യ്ക്ക് ന​ല്‍​കി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ര്‍​ക്ക​മാ​ണ് അ​ക്ര​മ​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പോ​ലീ​സ് ന​ല്‍​കു​ന്ന പ്രാ​ഥ​മി​ക വി​വ​രം.

സം​ഭ​വ​ത്തി​ൽ അ​ഞ്ചം​ഗ സം​ഘ​ത്തി​നെ​തി​രേ ന​ട​ക്കാ​വ് പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.