തൃ​പ്പൂ​ണി​ത്തു​റ: പ​ഞ്ച​റാ​യ ലോ​റി​യു​ടെ ട​യ​ർ മാ​റ്റാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ കാ​റിടി​ച്ച് ലോ​റി ഉ​ട​മ​യു​ടെ അ​നു​ജ​ൻ മ​രി​ച്ചു. വൈ​ക്കം ത​ല​യാ​ഴം കു​മ്മ​ൻ​കോ​ട്ട് ല​തീ​ഷ് ബാ​ബു (45) ആ​ണ് മ​രി​ച്ച​ത്. വ്യാ​ഴാ​ഴ്ച രാ​ത്രി 12 ഓ​ടെ തൃ​പ്പൂ​ണി​ത്തു​റ വൈ​ക്കം റോ​ഡി​ൽ ഹി​ൽ​പാ​ല​സ് പോ​ലീ​സ് സ്റ്റേ​ഷ​ന​ടു​ത്താ​യി​രു​ന്നു അ​പ​ക​ടം.

തൃ​പ്പൂ​ണി​ത്തു​റ ഭാ​ഗ​ത്തു​നി​ന്നു വൈ​ക്കം ഭാ​ഗ​ത്തേ​ക്ക് പോ​യ ടോ​റ​സ് ലോ​റി​യു​ടെ ട​യ​ർ പ​ഞ്ച​റാ​യ​തി​നെ തു​ട​ർ​ന്ന് ട​യ​ർ മാ​റ്റാ​ൻ ലി​വ​റു​മാ​യി എ​ത്തി​യ​താ​യി​രു​ന്നു ല​തീ​ഷ്. ട​യ​ർ മാ​റ്റാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ അ​മി​തവേ​ഗത്തിലെ​ത്തി​യ കാ​റി​ടി​ക്കു​ക​യാ​യി​രു​ന്നു. കാ​ർ ഡ്രൈ​വ​ർ മ​ദ്യ​പി​ച്ച നി​ല​യി​ലാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

താ​ലൂ​ക്കാ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലു​ള്ള ല​തീ​ഷി​ന്‍റെ മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​തി​നു ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടുകൊ​ടു​ക്കും. കാ​ർ ഓ​ടി​ച്ച ഉ​ദ​യം​പേ​രൂ​ർ അ​ര​യ​ശ്ശേ​രി അ​മ്പ​ല​ത്തി​ന് സ​മീ​പം താ​മ​സി​ക്കു​ന്ന വി​നോ​ദ് (52) നെ ​ഹി​ൽ​പാ​ല​സ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്.