മ​ല​പ്പു​റം: മു​ത്തേ​ട​ത്ത് പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത ര​ണ്ട് ആ​ദി​വാ​സി കു​ട്ടി​ക​ളെ വീ​ട്ടി​ന​ക​ത്ത് തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. മൂ​ത്തേ​ടം തീ​ക്ക​ടി ആ​ദി​വാ​സി ന​ഗ​റി​ലെ ശ്യാം​ജി​ത്ത് (17), ക​രു​ളാ​യ് കൊ​യ​പ്പാ​ൻ വ​ള​വി​ലെ ഗോ​പി​ക (15) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ഒ​രു ക​യ​റി​ൽ ഇ​രു​വ​രും കെ​ട്ടി തൂ​ങ്ങി​യ നി​ല​യി​ലാ​ണ്. ക​ഴി​ഞ്ഞ മാ​സം ഇ​രു​വ​രും വി​ഷം ക​ഴി​ച്ച് ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ചി​രു​ന്നു. ‌‌

ഇ​രു​വ​രും കു​റ​ച്ച് മാ​സ​ങ്ങ​ളാ​യി ഒ​രു​മി​ച്ചാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്. സം​ഭ​വ​ത്തെ കു​റി​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണ്.