കൊ​ച്ചി: സം​ശു​ദ്ധ രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ മാ​തൃ​ക​യാ​യി​രു​ന്ന നേ​താ​വാ​ണ് സീതാറാം യെ​ച്ചൂ​രി എ​ന്ന് ന​ട​ൻ മോ​ഹ​ൻലാ​ൽ. ആ ​മ​ഹ​ത് വ്യ​ക്തി​ത്വ​ത്തി​ന് വേ​ദ​ന​യോ​ടെ ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ക്കു​ന്നു​വെ​ന്നും മോ​ഹ​ൻ​ലാ​ൽ അ​നു​ശോ​ചി​ച്ചു.

അ​തേ​സ​മ​യം അ​ന്ത​രി​ച്ച സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി​യു​ടെ മൃ​ത​ദേ​ഹം ഡ​ൽ​ഹി എ​യിം​സ് മെ​ഡി​ക്ക​ൽ കോ​ള​ജി​ന് പ​ഠ​ന​ത്തി​ന് വി​ട്ടു ന​ൽ​കും. നി​ല​വി​ൽ മൃ​ത​ദേ​ഹം എ​യിം​സി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്.

ശനിയാഴ്ച ​ഡ​ൽ​ഹി എ​കെ​ജി ഭ​വ​നി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​ന് ശേ​ഷ​മാ​യി​രി​ക്കും മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​ക്ക് കൈ​മാ​റു​ക. ശ്വാ​സ​കോ​ശ അ​ണു​ബാ​ധ​യെ തു​ട​ർ​ന്ന് ഡ​ൽ​ഹി എ​യിം​സി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് യെ​ച്ചൂ​രി അ​ന്ത​രി​ച്ച​ത്.