ബംഗളൂരുവിൽനിന്നുള്ള സ്വകാര്യ ബസിൽനിന്ന് 1.10 കോടിയുടെ കള്ളപ്പണം പിടികൂടി
Thursday, September 12, 2024 12:19 PM IST
തലയോലപ്പറമ്പ്: ബംഗളൂരുവിൽനിന്നുള്ള അന്തർ സംസ്ഥാന സ്വകാര്യ ബസിൽനിന്ന് 1.10 കോടി രൂപ പിടിച്ചെടുത്തു. തലയോലപ്പറമ്പ് ഡിബി കോളജിനു മുന്നിൽ എക്സൈസ് നടത്തിയ വാഹന പരിശോധനയിലാണ് പണം പിടികൂടിയത്.
സംഭവവുമായി ബന്ധപ്പെട്ട് കൊല്ലം പത്തനാപുരം സ്വദേശി ഷാഹുൽ ഹമീദിനെ (56 )കടുത്തുരുത്തി എക്സൈസ് ഇൻസ്പെക്ടർ കെ.എസ് അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി.
ഇന്ന് പുലർച്ചെ ഓണത്തോടനുബന്ധിച്ചു വാഹന പരിശോധന നടത്തുന്നതിനിടെയാണ് കള്ളപ്പണവുമായി ഇയാൾ പിടിയിലാകുന്നത്. പത്തനാപുരത്ത് മൊബൈൽ ഷോപ്പ് നടത്തുകയാണെന്നാണ് പ്രതി എക്സൈസിനു മൊഴി നൽകിയത്.