കോ​ഴി​ക്കോ​ട്: തി​രു​വ​മ്പാ​ടി​യി​ൽ സ്കൂ​ൾ ബ​സ് നി​യ​ന്ത്ര​ണം​വി​ട്ടു മ​തി​ലി​ൽ ഇ​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ 18 കു​ട്ടി​ക​ൾ​ക്ക് പ​രി​ക്കേ​റ്റു. തി​രു​വ​മ്പാ​ടി സേ​ക്ര​ഡ് ഹാ​ർ​ട്ട് യു​പി സ്കൂ​ളി​ലെ ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്.

തി​രു​വ​മ്പാ​ടി ഓ​മ​ശേ​രി റോ​ഡി​ൽ ഭാ​ര​ത് പെ​ട്രോ​ൾ പ​മ്പി​നു സ​മീ​പ​മാ​ണ് സം​ഭ​വം. അ​മ്പ​ല​പ്പാ​റ റോ​ഡി​ൽ​നി​ന്ന് ഇ​റ​ക്കം ഇ​റ​ങ്ങി​വ​രി​ക​യാ​യി​രു​ന്ന സ്കൂ​ൾ​ബ​സ് നി​യ​ന്ത്ര​ണം​വി​ട്ട് മു​ൻ​വ​ശ​ത്തെ മ​തി​ലി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

അ​പ​ക​ടം ന​ട​ന്ന​യു​ട​ൻ നാ​ട്ടു​കാ​ർ ഓ​ടി​ക്കൂ​ടി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി. പ​രി​ക്കേ​റ്റ കു​ട്ടി​ക​ളെ തി​രു​വ​മ്പാ​ടി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ആ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്നാ​ണ് ല​ഭി​ക്കു​ന്ന വി​വ​രം.