സംസ്ഥാനത്ത് നാല് പുതിയ ഐടിഐകൾ സ്ഥാപിക്കാൻ സർക്കാർ തീരുമാനം
Thursday, September 12, 2024 12:59 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് നാല് പുതിയ സര്‍ക്കാര്‍ ഐടിഐകള്‍ ആരംഭിക്കാൻ മന്ത്രിസഭാ യോഗ തീരുമാനം. തിരുവനന്തപുരം നേമം മണ്ഡലത്തിലെ ചാല, ഒല്ലൂർ മണ്ഡലത്തിലെ പീച്ചി, തൃത്താല മണ്ഡലത്തിലെ നാഗലശേരി, തവനൂർ മണ്ഡലത്തിലെ എടപ്പാൾ എന്നിവിടങ്ങളിലാണ് പുതിയ ഐടിഐകള്‍ ആരംഭിക്കുക. ഇവയിലെ ട്രേഡുകൾ സംബന്ധിച്ചും തീരുമാനം ആയിട്ടുണ്ട്.
നാല് ഐടിഐകളിലായി 60 സ്ഥിരം തസ്തികകളാണ് ഉണ്ടാവുക. ഇവയിലേക്കുള്ള നിയമനം നിലവിലുള്ള ജീവനക്കാരുടെയും തസ്തികകളുടെയും പുനിര്വിന്യാസം, പുനഃക്രമീകരണം എന്നിവയിലൂടെ നടപ്പാക്കും.
മൂന്ന് ക്ലര്‍ക്ക്മാരുടെ സ്ഥിരം തസ്തികകള്‍ പുതുതായി സൃഷ്ടിക്കും. നാല് വാച്ച്മാന്മാരെയും നാല് കാഷ്വല്‍ സ്വീപ്പര്‍മാരെയും കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കാനും തീരുമാനമായി.