തി​രു​വ​ന​ന്ത​പു​രം: ത​നി​ക്കെ​തി​രാ​യ ലൈം​ഗീ​കാ​തി​ക്ര​മ പ​രാ​തി​ക്ക് പി​ന്നി​ൽ ഗൂ​ഡാ​ലോ​ച​ന​യു​ണ്ടെ​ന്ന് താ​നൂ​ർ ഡി​വൈ​എ​സ്പി ബെ​ന്നി. ഇ​ത് സം​ബ​ന്ധി​ച്ച് അ​ദ്ദേ​ഹം മു​ഖ്യ​മ​ന്ത്രി​ക്കും ഡി​ജി​പി​ക്കും പ​രാ​തി ന​ൽ​കി.

മു​ട്ടി​ൽ മ​രം​മു​റി കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​തി​ലെ വി​രോ​ധ​മാ​ണ് പ​രാ​തി​ക്ക് പി​ന്നി​ലെ​ന്ന് അ​ദ്ദേ​ഹം പ​റ​യു​ന്നു. ഈ ​കേ​സി​ലെ പ്ര​തി​ക​ൾ സ്വ​ന്തം ചാ​ന​ൽ ഉ​പ​യോ​ഗി​ച്ച് ത​ന്നെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​ന്ന​താ​യി ഡി​ജി​പി​ക്ക് അ​യ​ച്ച ക​ത്തി​ൽ പ​റ​യു​ന്നു.

ചാ​ന​ൽ സം​പ്രേ​ക്ഷ​ണം​ചെ​യ്ത വാ​ർ​ത്ത മൂ​ന്ന് ദി​വ​സ​ത്തി​നു​ള്ളി​ൽ നീ​ക്കി​യി​ല്ലെ​ങ്കി​ൽ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് വ്യ​ക്ത​മാ​ക്കി ബെ​ന്നി ചാ​ന​ലി​ന് ക​ത്ത് ന​ൽ​കി. പൊ​ന്നാ​നി​യി​ലെ വീ​ട്ട​മ്മ​യാ​ണ് പോ​ലീ​സു​കാ​ർ​ക്കെ​തി​രേ ലൈം​ഗീ​കാ​രോ​പ​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.