തിരുവനന്തപുരം: കേ​ര​ളാ സ​ർ​വ​ക​ലാ​ശാ​ല സെ​ന​റ്റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ കെ​എ​സ്‌​യു എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ൽ സം​ഘ​ർ​ഷം. സം​ഘ​ർ​ഷ​ത്തെ​തു​ട​ർ​ന്ന് വോ​ട്ടെ​ണ്ണ​ൽ നി​ർ​ത്തി​വ​ച്ചു.

വോ​ട്ടെ​ണ്ണ​ലി​നെ ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​മാ​ണ് സം​ഘ​ർ​ഷ​ത്തി​നി​ട​യാ​ക്കി​യ​ത്. എ​സ്എ​ഫ്ഐ ക്രി​ത്രി​മം കാ​ണി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​താ​യാ​ണ് കെ​എ​സ്‌​യു ആ​രോ​പി​ക്കു​ന്ന​ത്.

എ​ന്നാ​ൽ കെ​എ​സ്‌​യു​വാ​ണ് അ​ക്ര​മം അ​ഴി​ച്ചു​വി​ട്ട​തെ​ന്നാ​ണ് എ​സ്എ​ഫ്ഐ​യു​ടെ നി​ല​പാ​ട്. എ​സ്എ​ഫ്ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി.​എം. ആ​ർ​ഷോ​യും കെ​എ​സ്‌​യു സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് അ​ലോ​ഷ്യ​സ് സേ​വ്യ​റും അ​ട​ക്കം സ്ഥ​ല​ത്തു​ള്ള​പ്പോ​ളാ​ണ് സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്.