പീഡനക്കേസിൽ മുൻകൂർ ജാമ്യം അനുവദിക്കണം; ജയസൂര്യയും ബാബുരാജും ഹൈക്കോടതിയിൽ
Wednesday, September 11, 2024 6:22 PM IST
കൊച്ചി: പീഡനക്കേസിൽ മുൻകൂർ ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നടൻമാരായ ജയസൂര്യയും ബാബുരാജും ഹൈക്കോടതിയെ സമീപിച്ചു. വിദേശത്തായതിനാൽ എഫ്ഐആർ നേരിട്ട് കണ്ടിട്ടില്ലെന്ന് ജയസൂര്യ പറയുന്നു.
സെപ്റ്റംബർ 18ന് വിദേശത്ത് നിന്ന് മടങ്ങിവരും. കസ്റ്റഡിയിലെടുക്കേണ്ട ആവശ്യമില്ലെന്നതും പരിഗണിച്ച് ജാമ്യം നൽകണമെന്നാണ് ജയസൂര്യ ഹർജിയിൽ ആവശ്യപ്പെടുന്നത്.
പരാതിക്കാരി ആരോപിക്കുന്ന തിയതികളിലടക്കം വൈരുധ്യമുണ്ട്. ഐപിസി 354 വകുപ്പുകൾ ചുമത്തിയതിനാൽ ഓൺലൈനായി എഫ്ഐആർ അപ്ലോഡ് ചെയ്തിട്ടുമില്ലെന്ന് ജയസൂര്യ പറയുന്നു.
റിസോർട്ടിൽ വച്ചും ആലുവയിലെ വീട്ടിൽ വച്ചും പീഡിപ്പിച്ചെന്നായിരുന്നു നടൻ ബാബുരാജിനെതിരായ പരാതി. ബാബുരാജിന്റെ റിസോർട്ടിലെ മുൻ ജീവനക്കാരിയാണ് പരാതിക്കാരി.