പാക്കിസ്ഥാനിൽ ഭൂചലനം, 5.8 തീവ്രത, പ്രകമ്പനം ഡൽഹി വരെ
Wednesday, September 11, 2024 3:05 PM IST
ഇസ്ലാമാബാദ്: പാക്കിസ്ഥാന്റെ വിവിധ ഭാഗങ്ങളിൽ ഭൂചലനം. ഉച്ചയ്ക്ക് 12:28 നാണ് 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. തലസ്ഥാനമായ ഇസ്ലാമാബാദിലും പഞ്ചാബ്, ഖൈബർ പഖ്തൂണ് പ്രവിശ്യകളിലുമായാണ് ഭൂചലനം അനുഭവപ്പെട്ടത്. ഡൽഹി വരെ ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു.
പഞ്ചാബ് പ്രവിശ്യയുടെ തെക്കുപടിഞ്ഞാറൻ ഭാഗത്ത് ദേര ഗാസി ഖാൻ മേഖലയ്ക്ക് സമീപം 10 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. ഇന്ത്യ, പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടെന്നാണ് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചത്.