മ​ല​പ്പു​റം: തി​രൂ​ർ​ക്കാ​ട് ത​ട​ത്തി​ൽ ലോ​റി ബൈ​ക്കി​ലി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു. മ​ല​പ്പു​റം കാ​ള​മ്പാ​ടി സ്വ​ദേ​ശി മു​രി​ങ്ങേ​ക്ക​ൽ അ​ക്ബ​ർ അ​ലി (21) ആ​ണ് മ​രി​ച്ച​ത്. ഇ​ന്നു രാ​വി​ലെ ഏ​ഴോ​ടെ​യാ​ണ് സം​ഭ​വം. വ​ള​വി​ൽ മ​റ്റൊ​രു ലോ​റി​യെ മ​റി​ക​ട​ക്കു​ന്ന​തി​നി​ട​യി​ലാ​യി​രു​ന്നു അ​പ​ക​ടം ന​ട​ന്ന​ത്.

പെ​രി​ന്ത​ൽ​മ​ണ്ണ ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ബൈ​ക്കി​നെ എ​തി​ർ​ദി​ശ​യി​ൽ കോ​ഴി​ക്കോ​ട് ഭാ​ഗ​ത്തേ​ക്കു പോ​കു​യാ​യി​രു​ന്ന ത​മി​ഴ്നാ​ട് റ​ജി​സ്ട്രേ​ഷ​നി​ലു​ള്ള ലോ​റി ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ അ​ക്ബ​ൽ അ​ലി സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ മ​രി​ച്ചു.