ക​ണ്ണൂ​ർ: ത​ല​ശേ​രി​യി​ൽ എ​ക്സൈ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 1118 കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി യു​വ​തി അ​റ​സ്റ്റി​ൽ. ത​ല​ശേരി ടിസി റോ​ഡി​ന​ടു​ത്ത് കു​ടും​ബ​സ​മേ​തം വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന പ​ശ്ചി​മ ബം​ഗാ​ൾ സ്വ​ദേ​ശി​നി ജോ​ഖി​ല ഖാ​ട്ടൂ​ൺ (24 ) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഓ​ണം സ്പെ​ഷ്യ​ൽ ഡ്രൈ​വി​ന്റെ ഭാ​ഗ​മാ​യു​ള്ള പ​രി​ശോ​ധ​ന​യി​ലാ​ണ് ക​ഞ്ചാ​വ് ക​ണ്ടെ​ത്തി​യ​ത്. കൂ​ത്തു​പ​റ​മ്പ് എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്‌​പെ​ക്ട​ർ വി​ജേ​ഷ് എ ​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ സ്‌​ക്വാ​ഡ് അം​ഗം സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ ഗ​ണേ​ഷ് ബാ​ബു ന​ൽ​കി​യ വി​വ​രം അ​നു​സ​രി​ച്ചാ​യി​രു​ന്നു പ​രി​ശോ​ധ​ന.