കൊ​ച്ചി: വൈ​ദ്യു​തി വി​ച്ഛേ​ദി​ക്കാ​നെ​ത്തി​യ കെ​എ​സ്ഇ​ബി ജീ​വ​ന​ക്കാ​രെ വീ​ട്ടു​ട​മ മ​ർ​ദി​ച്ച​താ​യി പ​രാ​തി. സം​ഭ​വ​ത്തി​ൽ എ​റ​ണാ​കു​ളം പ​ന​ങ്ങാ​ട് സ്വ​ദേ​ശി ജൈ​നി​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ചൊ​വ്വാ​ഴ്ച ഉ​ച്ച​യ്ക്ക് പ​ന്ത്ര​ണ്ടി​നാ​യി​രു​ന്നു സം​ഭ​വം. വൈ​ദ്യു​തി ബി​ൽ അ​ട​യ്ക്കു​ന്ന​തി​ൽ വീ​ഴ്ച്ച വ​രു​ത്തി​യ പ​ന​ങ്ങാ​ട് കാ​മോ​ത്തു​ള്ള ജൈ​നി​യു​ടെ വീ​ട്ടി​ലെ​ത്തി​യ കെ​എ​സ്ഇ​ബി ജീ​വ​ന​ക്കാ​ർ​ക്കാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്.

ആ​ക്ര​മ​ണ​ത്തി​ൽ ലൈ​ൻ​മാ​ൻ കു​ഞ്ഞി​ക്കു​ട്ട​ന്‍റെ കൈ​യ്ക്കും താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​ര​നാ​യ രോ​ഹി​തി​ന്‍റെ ത​ല​യ്ക്കും അ​ടി​യേ​റ്റു. ഇ​രു​വ​രും തൃ​പ്പൂ​ണി​ത്തു​റ താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി.