റോബിൻ ബസ് നടത്തുന്നത് നിയമലംഘനം; ഹർജി ഹൈക്കോടതി തള്ളി
Tuesday, September 10, 2024 5:14 PM IST
കൊച്ചി: സർക്കാർ നടപടികൾക്കെതിരായി റോബിൻ ബസ് ഉടമ റോബിൻ ഗിരീഷ് സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. റോബിൻ ബസ് നടത്തുന്നത് നിയമലംഘനമാണെന്ന കെഎസ്ആർടിസിയുടെ വാദം ഹൈക്കോടതി അംഗീകരിച്ചു.
ജസ്റ്റീസ് നഗരേഷിന്റെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. കോണ്‍ട്രാക്ട് കാര്യേജ് ബസുകള്‍ക്ക് ബോര്‍ഡ് വച്ച് ആളെ കയറ്റാന്‍ അനുവാദമില്ലെന്നും കോടതി പറഞ്ഞു. ഓള് ഇന്ത്യ പെര്‍മിറ്റ് ചട്ടത്തിലെ വ്യവസ്ഥകള്‍ പ്രകാരം തങ്ങള്‍ക്ക് സര്‍വീസ് നടത്താന്‍ അധികാരുമുണ്ടെന്നായിരുന്നു ഉടമയുടെ വാദം.
ഈ വാദം ഉള്‍പ്പെടെയാണ് കോടതി തള്ളിയത്. റോബിന് ബസ് നടത്തുന്നത് നിയമ ലംഘനമാണെന്ന് ചൂണ്ടികാട്ടി കെഎസ്ആര്‍ടിസിയും കോടതിയെ സമീപിച്ചിരുന്നു. പിഴ ചുമത്തുകയും ബസ് പിടിച്ചെടുക്കുകയും ഉൾപ്പെടെയുള്ള നടപടിക്കെതിരെയാണ് ബസ് ഉടമ കോടതിയെ സമീപിച്ചത്.