ന്യൂ​ഡ​ൽ​ഹി: സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി​യു​ടെ ആ​രോ​ഗ്യ​നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​ന്നെ​ന്ന് പാ​ർ​ട്ടി വാ​ർ​ത്താ​ക്കു​റി​പ്പ്. വി​ദ​ഗ്ധ ഡോ​ക്ട​ര്‍​മാ​രു​ടെ പ്ര​ത്യേ​ക സം​ഘം ആ​രോ​ഗ്യ​സ്ഥി​തി നി​രീ​ക്ഷി​ക്കു​ന്നു​ണ്ടെ​ന്നും സി​പി​എം കേ​ന്ദ്ര ക​മ്മി​റ്റി അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ മാ​സം 20 നാ​ണ് യെ​ച്ചൂ​രി​യെ ശ്വാ​സ​കോ​ശ അ​ണു​ബാ​ധ​യെ തു​ട​ർ​ന്ന് ഡ​ൽ​ഹി എ​യിം​സ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ക​ഴി​ഞ്ഞ നാ​ല് ദി​വ​സ​മാ​യി വെ​ന്‍റി​ലേ​റ്റ​റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ചി​കി​ത്സ​യി​ല്‍ തു​ട​രു​ന്ന​ത്‌. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന​ട​ക്കമുള്ളവർ നേ​ര​ത്തെ യെ​ച്ചൂ​രി​യെ ആ​ശു​പ​ത്രി​യി​ൽ സ​ന്ദ​ർ​ശി​ച്ചി​രു​ന്നു.