കൊല്ലത്ത് ഗര്‍ഭിണിയായ യുവതി തൂങ്ങി മരിച്ച നിലയില്‍
Tuesday, September 10, 2024 11:55 AM IST
കൊല്ലം: ഗര്‍ഭിണിയായ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കുമ്മിള്‍ തൃക്കണ്ണാപുരം ഷഹാന് മന്‍സിലില്‍ ഫാത്തിമ (22) ആണ് മരിച്ചത്. ഇയ്യക്കോട് ചെറുതോടിന് സമീപം ദീപു എന്ന യുവാവിന്റെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.
ആലപ്പുഴ സ്വദേശിയെയാണ് ഫാത്തിമ ആദ്യം വിവാഹം കഴിച്ചത്. ഈ ബന്ധത്തില്‍ മൂന്നു വയസുള്ള ഒരു കുട്ടിയുണ്ട്. ഭര്‍ത്താവുമായി പിണങ്ങി ആറുമാസം മുമ്പാണ് ദീപുവിനൊപ്പം യുവതി താമസം ആരംഭിച്ചത്.
കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് പ്രാഥമിക നിഗമനം. യുവതിയുടെ നെറ്റിയില്‍ മുറിവേറ്റ പാടുകളുണ്ട്. കടയ്ക്കല്‍ പോലിസ് അന്വേഷണം ആരംഭിച്ചു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഉള്‍പ്പെടെ ലഭിച്ചശേഷം ആയിരിക്കും പോലീസിന്റെ തുടര്‍ നടപടികൾ.