കൊ​ല്ലം: ഗ​ര്‍​ഭി​ണി​യാ​യ യു​വ​തി​യെ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. കു​മ്മി​ള്‍ തൃ​ക്ക​ണ്ണാ​പു​രം ഷ​ഹാ​ന്‍ മ​ന്‍​സി​ലി​ല്‍ ഫാ​ത്തി​മ (22)​ ആ​ണ് മരിച്ചത്. ഇ​യ്യ​ക്കോ​ട് ചെ​റു​തോ​ടി​ന് സ​മീ​പം ദീ​പു എന്ന യുവാവിന്‍റെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.

ആ​ല​പ്പു​ഴ സ്വ​ദേ​ശി​യെ​യാ​ണ് ഫാ​ത്തി​മ ആ​ദ്യം വി​വാ​ഹം ക​ഴി​ച്ച​ത്. ഈ ​ബ​ന്ധ​ത്തി​ല്‍ മൂ​ന്നു വ​യ​സു​ള്ള ഒ​രു കു​ട്ടി​യു​ണ്ട്. ഭ​ര്‍​ത്താ​വു​മാ​യി പി​ണ​ങ്ങി ആ​റു​മാ​സം മു​മ്പാ​ണ് ദീ​പു​വി​നൊ​പ്പം യു​വ​തി താ​മ​സം ആ​രം​ഭി​ച്ച​ത്.

കു​ടും​ബ പ്ര​ശ്‌​ന​ങ്ങ​ളാ​ണ് ആ​ത്മ​ഹ​ത്യ​യ്ക്ക് കാ​ര​ണ​മെ​ന്ന് പ്രാ​ഥ​മി​ക നി​ഗ​മ​നം. യു​വ​തി​യു​ടെ നെ​റ്റി​യി​ല്‍ മു​റി​വേ​റ്റ പാ​ടു​ക​ളു​ണ്ട്. ക​ട​യ്ക്ക​ല്‍ പോ​ലി​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. പോ​സ്റ്റ്‌​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ട് ഉ​ള്‍​പ്പെ​ടെ ല​ഭി​ച്ച​ശേ​ഷം ആ​യി​രി​ക്കും പോ​ലീ​സി​ന്‍റെ തു​ട​ര്‍ ന​ട​പ​ടി​ക​ൾ.