വാ​ഷിം​ഗ്ട​ൺ ഡി​സി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ വെ​റു​ക്കു​ന്നി​ല്ലെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. വാ​സ്ത​വ​ത്തി​ൽ മോ​ദി​യോ​ടു സ​ഹ​താ​പ​മാ​ണു​ള്ള​തെ​ന്നും രാ​ഹു​ൽ. യു​എ​സി​ലെ വാ​ഷിം​ഗ്ട​ൺ ഡി​സി​യി​ലെ ജോ​ർ​ജ്ടൗ​ൺ യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ൽ വി​ദ്യാ​ർ​ഥി​ക​ളു​മാ​യു​ള്ള സം​വാ​ദ​ത്തി​ലാ​ണ് രാ​ഹു​ൽ ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.

നി​ങ്ങ​ൾ ആ​ശ്ച​ര്യ​പ്പെ​ടും, പ​ക്ഷേ യ​ഥാ​ർ​ഥ​ത്തി​ൽ മോ​ദി​യെ വെ​റു​ക്കു​ന്നി​ല്ല. അ​ദ്ദേ​ഹ​ത്തി​ന് ഒ​രു കാ​ഴ്ച​പ്പാ​ടു​ണ്ട്, ആ ​കാ​ഴ്ച​പ്പാ​ടി​നോ​ട് യോ​ജി​ക്കു​ന്നി​ല്ല. പ​ക്ഷെ മോ​ദി​യെ വെ​റു​ക്കു​ന്നി​ല്ല. വാ​സ്ത​വ​ത്തി​ൽ, പ​ല നി​മി​ഷ​ങ്ങ​ളി​ലും മോ​ദി​യോ​ടു സ​ഹ​ത​പി​ക്കു​ന്നു. മോ​ദി ശ​ത്രു​വാ​ണെ​ന്നു ക​രു​തു​ന്നി​ല്ല - രാ​ഹു​ൽ പ​റ​ഞ്ഞു. മൂ​ന്നു ദി​വ​സ​ത്തെ യു​എ​സ് സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യ​താ​ണു രാ​ഹു​ൽ.