കൊ​ച്ചി: സം​സ്ഥാ​ന​ത്ത് തു​ട​ർ​ച്ച​യാ​യ മൂ​ന്നാം ദി​ന​വും സ്വ​ർ​ണ​വി​ല​യി​ൽ മാ​റ്റ​മി​ല്ല. പ​വ​ന് 53,440 രൂ​പ​യി​ലും ഗ്രാ​മി​ന് 6,680 രൂ​പ​യി​ലു​മാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്. ഇ​ന്ന് 18 കാ​ര​റ്റ് സ്വ​ര്‍​ണ വി​ല​യി​ലും മാ​റ്റ​മി​ല്ല. ഗ്രാ​മി​ന് 5,540 രൂ​പ​യി​ലും പ​വ​ന് 44,320 രൂ​പ​യി​ലു​മാ​ണ് വ്യാ​പാ​രം.

ശ​നി​യാ​ഴ്ച പ​വ​ന് 320 രൂ​പ കു​റ​ഞ്ഞി​രു​ന്നു. തു​ട​ർ​ന്ന് മൂ​ന്നു ദി​വ​സ​മാ​യി വി​ല നി​ശ്ച​ല​മാ​ണ്. 20 ദി​വ​സ​ത്തി​നി​ടെ ഏ​ക​ദേ​ശം 3000 രൂ​പ വ​ര്‍​ധി​ച്ച് ക​ഴി​ഞ്ഞ മാ​സ​ത്തെ ഏ​റ്റ​വും ഉ​യ​ര്‍​ന്ന നി​ല​വാ​ര​മാ​യ 53,720 രൂ​പ​യി​ലേ​ക്ക് സ്വ​ര്‍​ണ​വി​ല എ​ത്തി​യി​രു​ന്നു. തു​ട​ര്‍​ന്ന് ഏ​റി​യും കു​റ​ഞ്ഞും നി​ല്‍​ക്കു​ക​യാ​ണ് സ്വ​ര്‍​ണ​വി​ല.

ആ​ഗോ​ള വി​പ​ണി​യി​ല്‍ സ്വ​ര്‍​ണ​വി​ല ഔ​ണ്‍​സി​ന് 2,502.09 ഡോ​ള​റി​ലാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്.

അ​തേ​സ​മ​യം, വെ​ള്ളി വി​ല​യി​ലും മാ​റ്റ​മി​ല്ല. ഗ്രാ​മി​ന് 89 രൂ​പ​യി​ല്‍ തു​ട​രു​ന്നു.