മ​ല​പ്പു​റം: പ​ള്ളി​പ്പു​റ​ത്തു​നി​ന്ന് കാ​ണാ​താ​യ വി​ഷ്ണു​ജി​ത്തി​ന്‍റെ ഫോ​ണ്‍ ഒ​രു ത​വ​ണ സ്വി​ച്ച് ഓ​ണാ​യി. ത​മി​ഴ്‌​നാ​ട്ടി​ലെ കു​നൂ​ര്‍ ആ​ണ് അ​വ​സാ​ന ലൊ​ക്കേ​ഷ​ന്‍. ഇ​വി​ടം കേ​ന്ദ്രീ​ക​രി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്താ​നാ​ണ് അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന്‍റെ തീ​രു​മാ​നം.

തി​ങ്ക​ളാ​ഴ്ച രാ​ത്രി എ​ട്ടി​ന് വി​ളി​ച്ച​പ്പോ​ള്‍ ഫോ​ണ്‍ ഓ​ണാ​യ​താ​യി വി​ഷ്ണു​ജി​ത്തി​ന്‍റെ സു​ഹൃ​ത്ത് ശ​ര​ത് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ആ​റ് ദി​വ​സം മു​മ്പാ​ണ് വി​ഷ്ണു​ജി​ത്തി​നെ കാ​ണാ​താ​യ​ത്. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച​യാ​ണ് വി​വാ​ഹ നി​ശ്ച​യം ന​ട​ക്കാ​നി​രു​ന്ന​ത്. വി​വാ​ഹ ആ​വ​ശ്യ​ത്തി​ന് പ​ണം സം​ഘ​ടി​പ്പി​ക്കാ​നാ​യി പാ​ല​ക്കാ​ട്ടേ​ക്ക് പോ​യ​താ​ണ് വി​ഷ്ണു​ജി​ത്ത്.

ഇ​വി​ടെ​യെ​ത്തി സു​ഹൃ​ത്തി​ന്‍റെ പ​ക്ക​ല്‍​നി​ന്ന് ഒ​രു ല​ക്ഷം രൂ​പ വാ​ങ്ങി തി​രി​കെ മ​ട​ങ്ങു​മ്പോ​ഴാ​ണ് കാ​ണാ​താ​യ​ത്. പി​ന്നീ​ട് പ​ല ത​വ​ണ വീ​ട്ടു​കാ​ര്‍ ഫോ​ണി​ല്‍ ബ​ന്ധ​പ്പെ​ടാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും സ്വി​ച്ച് ഓ​ഫാ​യി​രു​ന്നു. എ​ന്നാ​ല്‍ തി​ങ്ക​ളാ​ഴ്ച ഫോ​ണ്‍ ഓ​ണാ​യ​തോ​ടെ ഇ​വി​ടം കേ​ന്ദ്രീ​ക​രി​ച്ച് തി​ര​ച്ചി​ൽ തു​ട​രും.