ന്യൂ​ഡ​ല്‍​ഹി: ഹ​രി​യാ​ന​യി​ല്‍ ഒ​ക്ടോ​ബ​റി​ല്‍ ന​ട​ക്കാ​നി​​രി​ക്കു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കോ​ണ്‍​ഗ്ര​സ് വ​ന്‍ ഭൂ​രി​പ​ക്ഷ​ത്തി​ല്‍ വി​ജ​യി​ക്കു​മെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വും എം​പി​യു​മാ​യ ദീ​പേ​ന്ദ​ര്‍ ഹൂ​ഡ. തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം വ​ന്ന​തി​ന് ശേ​ഷം കോ​ണ്‍​ഗ്ര​സ് ത​ന്നെ സം​സ്ഥാ​ന​ത്ത് സ​ര്‍​ക്കാ​ര്‍ രൂ​പീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

"നി​യ​മ​സ​ഭാ തെ​ര​ഞ്ഞെു​പ്പി​ല്‍ കോ​ണ്‍​ഗ്ര​സി​ന് വെ​ല്ലു​വി​ളി​യി​ല്ല. ഉ​റ​പ്പാ​യും ഞ​ങ്ങ​ള്‍ ത​ന്നെ സ​ര്‍​ക്കാ​ര്‍ രൂ​പീ​ക​രി​ക്കും. ആ ​കാ​ര്യം ബി​ജെ​പി​ക്കും അ​റി​യാം, അ​തി​നാ​ലാ​ണ് അ​വ​ര്‍ മു​ഖ്യ​മ​ന്ത്രി​യേ​യും ഉ​പ​മു​ഖ്യ​മ​ന്ത്രി​യേ​യും മാ​റ്റി​യ​ത്.'-​ഹൂ​ഡ പ​റ​ഞ്ഞു.

പ​ത്ത് കൊ​ല്ല​ത്തെ ബി​ജെ​പി​യു​ടെ ഭരണം സം​സ്ഥാ​ന​ത്തെ ത​ക​ര്‍​ത്തു​വെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. എ​ല്ലാ മേ​ഖ​ല​യി​ലും സം​സ്ഥാ​നം പി​ന്നി​ല്‍ ആ​ണെ​ന്നും ഹൂ​ഡ പ​റ​ഞ്ഞു. ജ​ന​ങ്ങ​ള്‍ ബി​ജെ​പി​ക്ക് എ​തി​രെ വി​ധി​യെ​ഴു​താ​ന്‍ കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്നും ഹൂ​ഡ കൂ​ട്ടി​ച്ചേ​ര്‍​ത്തു.