പാ​രീ​സ്: യു​വേ​ഫ നേ​ഷ​ന്‍​സ് ലീ​ഗ് ഫു​ട്‌​ബോ​ളി​ലെ ക​രു​ത്ത​രു​ടെ പോ​രാ​ട്ട​ത്തി​ല്‍ ബെ​ല്‍​ജി​യ​ത്തി​നെ വീ​ഴ്ത്തി ഫ്രാ​ന്‍​സ്. എ​തി​രി​ല്ലാ​ത്ത ര​ണ്ട് ഗോ​ളി​നാ​ണ് ഫ്രാ​ന്‍​സ് വി​ജ​യി​ച്ച​ത്.

കോ​ലോ മു​വാ​നി​യും ഒ​സ്മാ​ന്‍ ഡെം​ബെ​ലെ​യു​മാ​ണ് ഫ്രാ​ന്‍​സി​നാ​യി ഗോ​ളു​ക​ള്‍ നേ​ടി​യ​ത്. കോ​ലോ മു​വാ​നി മ​ത്സ​ര​ത്തി​ന്‍റെ 29-ാം മി​നി​റ്റി​ലും ഡെം​ബെ​ലെ 57-ാം മി​നി​റ്റി​ലു​മാ​ണ് ഗോ​ളു​ക​ള്‍ നേ​ടി​യ​ത്.

സൂ​പ്പ​ര്‍ താ​രം എം​ബാ​പ്പെയെ പ​ക​ര​ക്കാ​ര​നാ​യാ​ണ് ക​ള​ത്തി​ലി​റ​ക്കി​യ​ത്. വി​ജ​യ​ത്തോ​ടെ മൂ​ന്ന് പോ​യ​ന്‍റായ ഫ്രാ​ന്‍​സ് ലീ​ഗ് എ​യി​ലെ ഗ്രൂ​പ്പ് ര​ണ്ടി​ല്‍ ര​ണ്ടാം സ്ഥാ​ന​ത്താ​ണ്.