തി​രു​വ​ന​ന്ത​പു​രം: ലോ​ക ബാ​ങ്ക് വി​ദ​ഗ്ധസ​മി​തി അം​ഗ​ങ്ങ​ൾ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു​മാ​യി തി​രു​വ​ന​ന്ത​പു​ര​ത്ത് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ ന​ട​ക്കു​ന്ന പ​രി​ഷ്‌​കാ​ര​ങ്ങ​ളി​ൽ ആ​കൃ​ഷ്ട​രാ​യാ​ണ് ലോ​ക ബാ​ങ്ക് പ്ര​തി​നി​ധി​ക​ൾ എ​ത്തി​യ​ത്.

കേ​ര​ള​ത്തി​ലേ​ക്ക് വി​ദേ​ശ വി​ദ്യാ​ർ​ഥി​ക​ളെ ആ​ക​ർ​ഷി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​ദ്ധ​തി​യി​ൽ ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ കൗ​ൺ​സി​ലു​മാ​യി സ​ഹ​ക​രി​ക്കാ​ൻ ലോ​ക​ബാ​ങ്കി​ന് താ​ല്പ​ര്യ​മു​ള്ള​താ​യി അ​വ​ർ അ​റി​യി​ച്ചു.

പ​ഠ​ന നി​ല​വാ​രം, ജോ​ലി​സാ​ധ്യ​ത എ​ന്നി​വ വ​ർ​ദ്ധി​പ്പി​ക്കു​ന്ന​തും പാ​രി​സ്ഥി​തി​ക സു​സ്ഥി​ര​ത, സാ​മൂ​ഹ്യ നീ​തി എ​ന്നി​വ ഉ​റ​പ്പാ​ക്കു​ന്ന​തു​മാ​യ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന പ​ദ്ധ​തി​യു​മാ​യു​ള്ള സ​ഹ​ക​ര​ണം സ​ർ​ക്കാ​ർ സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.