കൊ​ല്ലം: ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​ന് തീ​പി​ടി​ച്ച​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി. കൊ​ല്ലം ചി​ത​റ​യി​ലു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ മ​ട​ത്ത​റ സ്വ​ദേ​ശി ഷി​ഹാ​ബു​ദ്ദീ​ന്‍റെ കാ​റാ​ണ് ക​ത്തി​ന​ശി​ച്ച​ത്.

തീ​പി​ടി​ച്ച​പ്പോ​ൾ ര​ണ്ട് പേ​ർ കാ​റി​ലു​ണ്ടാ​യി​രു​ന്നു. ബോ​ണ​റ്റി​ൽ നി​ന്ന് പു​ക ഉ​യ​രു​ന്ന​ത് ക​ണ്ട​യു​ട​ൻ ഇ​രു​വ​രും കാ​ർ നി​ർ​ത്തി പു​റ​ത്തി​റ​ങ്ങി​യ​തി​നാ​ൽ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. കാ​ർ പൂ​ർ​ണ​മാ​യും ക​ത്തി ന​ശി​ച്ചു.

ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ട് ആ​ണ് തീ​പി​ടു​ത്ത​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് നി​ഗ​മ​നം. ക​ട​യ്ക്ക​ൽ ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി​യാ​ണ് തീ​യ​ണ​ച്ച​ത്.