ന്യൂ​ഡ​ൽ​ഹി: വി​ദേ​ശ​ത്തു നി​ന്നു​വ​ന്ന യു​വാ​വി​ന് മ​ങ്കി പോ​ക്സ് സ്ഥി​രീ​ക​രി​ച്ച​തി​നാ​ൽ ജാ​ഗ്ര​താ നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചു. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളോ​ടെ ഡ​ൽ​ഹി​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന യു​വാ​വി​നാ​ണ് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്.

നി​ല​വി​ൽ യു​വാ​വി​നെ ഐ​സൊ​ലേ​ഷ​നി​ൽ പാ​ർ​പ്പി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും ആ​രോ​ഗ്യ നി​ല മെ​ച്ച​പ്പെ​ടു​ന്ന​താ​യും കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. വെ​സ്റ്റ് ആ​ഫ്രി​ക്ക​ൻ ക്ലേ​ഡ് 2 ടൈ​പ്പ് എം​പോ​ക്സാ​ണ് സ്ഥി​രീ​ക​രി​ച്ച​ത്.

ലോ​കാ​രോ​ഗ്യ സം​ഘ​ട​ന പ്ര​ഖ്യാ​പി​ച്ച നി​ല​വി​ലു​ള്ള ആ​രോ​ഗ്യ അ​ടി​യ​ന്ത​രാ​വ​സ്ഥ​യ്ക്ക് കാ​ര​ണ​മാ​യി​ട്ടു​ള്ള വൈ​റ​സ​ല്ല ഇ​തെ​ന്ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ അ​റി​യി​ച്ചു. ആ​ഫ്രി​ക്ക​യി​ൽ നി​ല​വി​ൽ പ​ട​രു​ന്ന​ത് ക്ലേ​ഡ് 1 എം​പോ​ക്സ് വൈ​റ​സാ​ണ്. ക്ലേ​ഡ് 2നേ​ക്കാ​ൾ അ​പ​ക​ട​കാ​രി​യാ​യ വൈ​റ​സാ​ണി​ത്.

രോ​ഗം സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ സ​മ്പ​ർ​ക്ക​പ്പ​ട്ടി​ക ത​യാ​റാ​ക്കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ച്ച​താ​യും സ്ഥി​തി​ഗ​തി​ക​ൾ നി​രീ​ക്ഷി​ച്ചു വ​രു​ന്ന​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. നേ​ര​ത്തെ പൂ​നെ വൈ​റോ​ള​ജി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ പ​രി​ശോ​ധി​ച്ച യു​വാ​വി​ന്‍റെ സാം​പി​ളു​ക​ൾ നെ​ഗ​റ്റീ​വാ​യി​രു​ന്നു.