ബം​ഗ​ളൂ​രു: രാ​മേ​ശ്വ​രം ക​ഫേ സ്ഫോ​ട​ന​ക്കേ​സി​ൽ എ​ൻ​ഐ​എ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു. മു​സ​വി​ർ ഹു​സൈ​ൻ ഷാ​സി​ബ്, അ​ബ്ദു​ൾ മ​ത്തീ​ൻ അ​ഹ​മ്മ​ദ് താ​ഹ, മാ​സ് മു​നീ​ർ അ​ഹ​മ്മ​ദ്, മു​സ​മ്മി​ൽ ഷ​രീ​ഫ് എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് കു​റ്റ​പ​ത്രം ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ മാ​ർ​ച്ച് ഒ​ന്നി​നാ​ണ് ബം​ഗ​ളൂ​രു​വി​ലെ വൈ​റ്റ് ഫീ​ൽ​ഡി​ലു​ള്ള രാ​മേ​ശ്വ​രം ക​ഫേ​യി​ൽ സ്ഫോ​ട​നം ന​ട​ന്ന​ത്. സ്ഫോ​ട​ന​ത്തി​ൽ ഒ​മ്പ​തു പേ​ർ​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു. അ​യോ​ധ്യ​യി​ലെ പ്ര​തി​ഷ്ഠാ​ദി​ന​ത്തി​ൽ ബം​ഗ​ളൂ​രു​വി​ലെ ബി​ജെ​പി ഓ​ഫീ​സ് ബോം​ബു​വ​ച്ച് ത​ക​ർ​ക്കാ​ൻ പ്ര​തി​ക​ൾ ശ്ര​മി​ച്ചെ​ന്നും എ​ൻ​ഐ​എ കു​റ്റ​പ​ത്ര​ത്തി​ൽ പ​റ​യു​ന്നു.

അ​ന്ന് കൃ​ത്യം ന​ട​ത്താ​നാ​കാ​തെ പ്ര​തി​ക​ൾ മ​ട​ങ്ങി. പി​ന്നീ​ടാ​ണ് ബ്രൂ​ക്സ് ഫീ​ൽ​ഡി​ലെ രാ​മേ​ശ്വ​രം ക​ഫേ​യി​ൽ സ്ഫോ​ട​നം ന​ട​ത്തി​യ​തെ​ന്നും കു​റ്റ​പ​ത്ര​ത്തി​ൽ പ​റ​യു​ന്നു. ‌ഇ​വ​ർ​ക്ക് ഇ​ന്ത്യ​ൻ തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ൾ​ക്ക് പു​റ​മേ ബം​ഗ്ലാ​ദേ​ശി ഐ​ഡി​ക​ളും ഉ​ണ്ടാ​യി​രു​ന്നു. പ്ര​തി​ക​ളി​ൽ ര​ണ്ട് പേ​ർ ഐ​എ​സു​മാ​യി ബ​ന്ധ​മു​ള്ള​വ​രാ​ണ്.

ഒ​ന്നാം പ്ര​തി മു​സ്സ​വി​ർ ഹു​സൈ​ൻ ഷാ​സി​ബാ​ണ് ക​ഫേ​യി​ൽ ബോം​ബ് സ്ഥാ​പി​ച്ച​ത്. 202ൽ ​അ​ൽ ഹി​ന്ദ് തീ​വ്ര​വാ​ദ മൊ​ഡ്യൂ​ളി​ന്‍റെ അ​റ​സ്റ്റി​ന് ശേ​ഷം അ​ബ്ദു​ൾ മ​ത്തീ​ൻ താ​ഹ​യോ​ടൊ​പ്പം ഒ​ളി​വി​ൽ പോ​യ ആ​ളാ​ണ് ഷാ​സി​ബെ​ന്ന് കു​റ്റ​പ​ത്ര​ത്തി​ൽ പ​റ​യു​ന്നു.