പാ​ല​ക്കാ​ട്: ഏ​ലം​കു​ളം പ​ഞ്ചാ​യ​ത്തി​ൽ യു​ഡി​എ​ഫി​ന് 40 വ​ർ​ഷ​ത്തി​നു ശേ​ഷം ല​ഭി​ച്ച ഭ​ര​ണം ന​ഷ്ട​പ്പെ​ട്ടു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കോ​ൺ​ഗ്ര​സി​ലെ സി. ​സു​കു​മാ​ര​നെ​തി​രേ എ​ൽ​ഡി​എ​ഫ് കൊ​ണ്ടു​വ​ന്ന അ​വി​ശ്വാ​സ പ്ര​മേ​യം പാ​സാ​യ​തോ​ടെ​യാ​ണ് ഭ​ര​ണ​മാ​റ്റം. അ​തേ​സ​മ​യം, വൈ​സ് പ്ര​സി​ഡ​ന്‍റി​നെ​തി​രേ​യു​ള്ള അ​വി​ശ്വാ​സം ചൊ​വ്വാ​ഴ്ച പ​രി​ഗ​ണി​ക്കും.

എ​ൽ​ഡി​എ​ഫി​ന് അ​നു​കൂ​ല​മാ​യി ഒ​മ്പ​തു വോ​ട്ട് ല​ഭി​ച്ച​പ്പോ​ൾ യു​ഡി​എ​ഫി​ന് ഏ​ഴു വോ​ട്ട് മാ​ത്ര​മാ​ണ് ല​ഭി​ച്ച​ത്. ഇ​രു​പ​ക്ഷ​ത്തും എ​ട്ട് അം​ഗ​ങ്ങ​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ആ​റാം വാ​ർ​ഡി​ലെ കോ​ൺ​ഗ്ര​സ് സ്വ​ത​ന്ത്ര ര​മ്യ മാ​ണി​ത്തൊ​ടി കൂ​റു​മാ​റി വോ​ട്ട് ചെ​യ്തു.